പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ അതീവ ജാഗ്രത. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ സൈനിക നടപടി പോലുമുണ്ടാകാമെന്ന ഭയത്തിലാണ് പാകിസ്ഥാൻ. ......
അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വടകര സ്വദേശിനി ഹെന്ന (21) ആണ് മരിച്ചത്.......
മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി നാളെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും.
വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
മാർപാപ്പയുടെ സംസ്കാര ചടങ്ങുകളെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ നാളെ കർദ്ദിനാൾമാരുടെ യോഗം ചേരും.
തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ ചാപ്പലിനും നടുവിലായിട്ടായിരിക്കണം ശവകുടീരം ഒരുക്കേണ്ടതെന്നും മരണപത്രത്തിൽ പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിട്ടുണ്ട്.
ശവകൂടീരത്തിൽ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തൻ്റെ പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്. വത്തിക്കാൻ പാപ്പയുടെ മരണപത്രം പുറത്ത് വിട്ടു. ......
അമേരിക്കയുടെ സുരക്ഷാ സംവിധാനത്തിന് ആകെ നാണക്കേടായി ഒരു ബാഗ് മോഷണം. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ബാഗാണ് മോഷ്ടാവ് അടിച്ചുമാറ്റിയത്. ......
റോമിലെ ജമേലി ആശുപത്രിയിൽ മരണാസന്നനായി കിടക്കുമ്പോഴും രോഗം അൽപം ഭേദമാകുന്ന സമയങ്ങളിലെല്ലാം മാർപാപ്പ കർമ്മനിരതനായിരുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും ഡോക്ടർമാർ നിർദ്ദേശിച്ചത് സമ്പൂർണ വിശ്രമം തന്നെയാണ്. ......
മുസോളിനിയുടെ ഫാസിസ്റ്റ് ഭരണകൂടത്തെ ഭയന്ന് ഇറ്റലിയിൽ നിന്നും അർജന്റീനയിലേക്ക് കുടിയേറിയവരാണ് ഫ്രാൻസിസ് മാർപാപ്പയുടെ പൂർവികർ. മാതാവ് റെജീന മരിയ സിവോറി. ......
പോപ്പ് ഫ്രാൻസിസ് അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവനുമായ മാർപാപ്പയുടെ സംസ്കാരം നടന്നിരുന്നത് പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു. ......
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു. 88 വയസായിരുന്നു.......
മോസ്കോ: യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പത്തൊൻപതുകാരിക്ക് ജയിൽശിക്ഷ വിധിച്ച് റഷ്യൻ കോടതി. യുവ ആക്ടിവിസ്റ്റ് ഡാരിയ കൊസിറേവയ്ക്കാണ് രണ്ട് വർഷവും എട്ട് മാസവും തടവുശിക്ഷ വിധിച്ചത്. ......
ഭൂമിക്ക് പുറമേ മറ്റൊരു ഗ്രഹത്തിൽകൂടി ജീവനുണ്ടാകാമെന്ന ചർച്ചകൾ ശാസ്ത്രലോകത്ത് പുരോഗമിക്കുകയാണ്. കെ2-18ബി (K2-18b) എന്നു പേരിട്ടിരിക്കുന്ന ഗ്രഹത്തിലാണ് ജീവനുണ്ടാകാം എന്ന് ഗവേഷകർ അനുമാനിക്കുന്നത്. കേംബ്രിജ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ......